2014, ജൂൺ 26, വ്യാഴാഴ്‌ച

താലി

Courtesy: How Old Are You?
ഒരുപാടുണ്ട്
നിനക്കീ ഭൂമിയില്‍
ചെയ്തു തീര്‍ക്കാന്‍

ഒരുപാടുണ്ട്
നിനക്കീ ലോകത്തില്‍
കീഴടക്കാന്‍

ഒരുപാടുണ്ട്
നിനക്കീ ജന്മത്തില്‍
മുന്നേറാന്‍

എനിക്കൊപ്പം
അല്ലെങ്കില്‍ എനിക്ക് മുന്‍പേ
നടക്കാന്‍
ആ ചരടാണ്‌ പ്രശ്നമെങ്കില്‍
പൊട്ടിച്ചെറിയുക...!

2014, മേയ് 15, വ്യാഴാഴ്‌ച

പ്രണയം

ജീവിതത്തിന്റെ അമൂല്യനിമിഷങ്ങള്‍
പണയം വെച്ചൊരു പ്രയാണം
വിജയിക്കുന്നോര്‍ക്കതൊരു പ്രയാണം
ആ നിമിഷങ്ങളുടെ നനുത്ത ഓര്‍മ്മകളിലൂടെ
പരാജിതര്‍ക്കോ അതൊരു പ്രമാണം
പണയം വച്ച ആ നിമിഷങ്ങളെ ആരോ
ജപ്തി ചെയ്തിരിക്കുന്നുവല്ലോ
രണ്ടായാലും ഇന്നത്തെ കവിതകള്‍ക്കത്
ചൂടാറാത്തൊരു പ്രമേയം

2013, ഏപ്രിൽ 4, വ്യാഴാഴ്‌ച

സ്വപ്നാടനക്കാരൻ

സ്വപ്നങ്ങളിൽ പലതും വിടരാതിരിക്കുന്നു...
വിടര്ന്നവയോ
വാടിക്കൊഴിയാനിരിക്കയാണ്...
സ്വപ്നം കാണാൻ
നിങ്ങള്ക്കെന്തവകാശം...?!

2013, മാർച്ച് 23, ശനിയാഴ്‌ച

ചൊവ്വാദോഷം എന്ന പൊല്ലാപ്പ്

ചൊവ്വാദോഷം എന്ന

പൊല്ലാപ്പ്

         പീഡനങ്ങളും മറ്റ് തരത്തിലുള്ള അപമാനങ്ങളും ഉൾപ്പെടെയുള്ള ദുരിതപർവങ്ങൾക്കിടയിൽ വന്നെത്തുന്നു, മറ്റൊരു ലോക വനിതാ ദിനം കൂടി... കാലത്തിന്റെ പെരും പാച്ചിലിൽ സമൂഹത്തിലെ പെണ്‍ വിലാപങ്ങൾക്കൊട്ടു കുറവുവരുന്നില്ല... പീഡനമായും അവഗണനയായും ദാരിദ്ര്യമായും നിരക്ഷരതയായുമൊക്കെ അതങ്ങനെ കത്തി നിൽക്കുന്നു ശാസ്ത്രത്തിന്റെ പിൻബലത്തോടെ മനുഷ്യ കുലത്തിന്റെ ദോഷങ്ങൾക്കെല്ലാം പരിഹാരവുമായി കുതിക്കുന്നതിനിടയിലും ജാതകദോഷം എന്ന അജ്ഞതയുടെ പേരുപറഞ്ഞ്‌ എണ്ണമറ്റ പെണ്‍സ്വപ്നങ്ങളാണ് ചവിട്ടിയരയ്ക്കപ്പെടുന്നത്... മറ്റ് പലവിധ പെണ്‍ ദുരിതങ്ങൾക്കെതിരെയും പ്രതികരിക്കുന്നവർ ഇവിടെ അപകടകരമായ മൌനം പാലിക്കുന്നതെന്താണ് ?

ചൊവ്വാദോഷം എന്ന പേരിൽ യുവതീയുവാക്കളുടെ ജീവിതം തകർക്കുന്ന പരമ്പരാഗത അന്ധവിശ്വാസത്തിന്റെ ക്രൂരത എത്രയാണ്‌? വിദ്യഭ്യാസ- സാമ്പത്തിക- സാമൂഹിക രംഗങ്ങളിൽ ഏറെ മുന്നിട്ടുനിൽക്കുന്ന കുടുംബങ്ങൾ പോലും ജാതകദോഷം ഉൾപ്പെടെയുള്ള അന്ധവിശ്വാസങ്ങളെ താലോലിക്കുന്ന വിരോധാഭാസമാണ് കാണുന്നത്. 

2013, മാർച്ച് 16, ശനിയാഴ്‌ച

ഞെക്കുപെട്ടി

ഞെക്കുപെട്ടി:

ജീവിതം തകര്‍ന്നു...
വെറുമൊരു വിരല്‍ തുമ്പിനാല്‍
ഊരുതെണ്ടിയായ് ഞാനീ മരുവിലലയുന്നു
ഒരു മേല്‍വിലാസം പോലുമില്ലാതെ...

ആത്മാവു വരെ അതിനുള്ളിലായിപ്പോയി
ആ ഞെക്കുപെട്ടിയില്‍
എല്ലാം അതില്‍ത്തന്നെ
ഭൂതവും ഭാവിയും വര്‍ത്തമാനവും...

എഴുതാന്‍ പോകുന്ന പരീക്ഷകള്‍...
ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ നമ്പരുകള്‍
എല്ലാം സേവ് ചെയ്തതായിരുന്നു

എന്‍റെ പൊന്നുവിന് കൊടുക്കാനുള്ള
പ്രണയലേഖനവും...
ഞങ്ങള്‍ക്ക് പിറക്കാന്‍ പോകുന്ന മോളുടെ പേരും
സേവ് ചെയ്തു വച്ചതായിരുന്നു.
കഴിയേണ്ടിവരും അവളീ ഭൂമിയില്‍
ഒരു പേരില്ലാത്തവളായി

ഞാനീ മരുവിലകപ്പെട്ടു
ആകാശനൌകയ്ക്ക്‌ ടിക്കറ്റെടുക്കാന്‍ പോലും കാശില്ല
ബാങ്കിന്‍റെ അക്കൌണ്ട് നമ്പര്‍...
അതും ഡ്രാഫ്റ്റായി സേവ് ചെയ്തിരുന്നു

ഊരുതെണ്ടിയും
അഭിമാനം പണയപ്പെടുത്തിയും
അതിനുള്ള പണമുണ്ടായാലും
ഞാനെങ്ങനെ നാട്ടില്‍ പോകും
മേല്‍വിലാസവും സേവ് ചെയ്തതായിരുന്നു

ഞാനറിയാന്‍ വൈകിപ്പോയി
മെസ്സേജുകള്‍ക്കൊപ്പം ഡിലീറ്റ് ചെയ്യപ്പെട്ടത്
എന്‍റെ ജീവിതവും കൂടിയാണെന്ന്... 

2013, മാർച്ച് 15, വെള്ളിയാഴ്‌ച

NOT(ice) FOR SALE


NOTICE FOR SALE:

പ്രണയത്തെ അവര്‍ ക്രൂശിലേറ്റി
മൂന്നാം പക്കം ഉയിര്‍ക്കുമെന്ന് ചിലര്‍
അതു തന്നെ സംഭവിച്ചു
മൂന്നാം പക്കം തന്നെ ഉയിര്‍ന്നെണീറ്റിരുന്നു.
അത്... പ്രണയം തന്നെയായിരുന്നോ?!

തല തിരിഞ്ഞ "തിര" പോലവന് ഉയര്ന്നുവന്നു
ധരയിലെ അവസാനശ്വാസവും വിഴുങ്ങി
അവന് പെറ്റമ്മയുടെ മാനത്തിനു വിലയിട്ടു
സ്വന്തം ശരീരം പോലും അവനു വെറും കളിപ്പാട്ടം


ഉയിര്ത്തെഴുന്നേല്പ്പു ആഘോഷിക്കപ്പെട്ടു
അതും അവര് കച്ചവടമാക്കി
തലതിരിഞ്ഞ പ്രണയദിനം...
തലതിരിഞ്ഞ പ്രണയം...

തുടങ്ങി കുതുകികള് യാതാര്ഥ്യത്തിനായ് അന്വേഷണം
ആരംഭം കുഴിമാടത്തില് നിന്നു തന്നെ
അപ്പോഴാണവര് മനസ്സിലാക്കിയത്
ഉയിര്ന്നെണീറ്റത് പ്രണയമായിരുന്നില്ല...
പ്രണയമറ്റ വെറും കാമം മാത്രം...


ഉയിര്പ്പിനുമുമ്പേ  അവര്
പ്രണയം ഉരിഞ്ഞു ഊറയ്ക്കിട്ടിരുന്നു
അന്നേ അവരത് വിറ്റിരുന്നു
വെറും മുപ്പത് വെള്ളിക്കാശിന്...

കറിവേപ്പിലയ്ക്കും പ്രതിരോധിക്കാനായെങ്കില്...

കറിവേപ്പിലയ്ക്കും  പ്രതിരോധിക്കാനായെങ്കില്...


സമർപ്പണം : പീഡനങ്ങൾക്ക് ഇരയാവുന്നവർക്കായ്‌ 
നീയല്ലേ...
അവനു ഗന്ധം പകര്‍ന്നത് 
അവന്റെ ജീവിതം രുചിയേറ്റിയതും
എന്നിട്ടും...
എന്നാണു നീ
അവനൊരു കറിവേപ്പിലയായത്...